രമണമഹർഷി പറഞ്ഞത്
₹ 185.00 ₹ 200.00
₹15 OFF
Product Code:
APPL/051Publisher:
AdayalamAuthor:
Nettoor GopalakrishnanCategory:
PhilosophiSubcategory:
OthersLanguage:
MalayalamISBN No:
9789392515057Availability:
In stockRate This Book
മഹാനായ ആധ്യാത്മികാചാര്യൻ രമണമഹർഷിയുടെ ആശയസംഹിതകൾ ആഖ്യാനം ചെയ്യുന്ന ഈ പുസ്തകം ഗഹനമായ തത്ത്വചിന്തകളെ അതീവലളിതമായി ആവിഷ്കരിക്കുന്നു. സാധാരണക്കാരായ വായനക്കാരോടും ആഴത്തിൽ സംവദിക്കുന്ന ഈ കൃതി രമണമഹർഷിയുടെ ദാർശനികലോകത്തെ ഉള്ളിൽ തട്ടുംവിധം പരിചയപ്പെടുത്തുന്നു.
ഇന്ത്യൻ തത്ത്വചിന്തയുടെ ഉത്തുംഗശൃംഗങ്ങളെ ചെന്നു തൊടുന്ന ഈ പുസ്തകം ഗഹനങ്ങളായ ദർശനങ്ങളെ അതീവ ലളിതമായാണ് ആവിഷ്കരിക്കുന്നത്. വേദങ്ങളിലും ഉപനിഷത്തുകളിലും പുരാണങ്ങളിലും ഉൾച്ചേർന്ന വേദാന്തചിന്തകളെ സമകാലികർക്കുവേണ്ടി ആഖ്യാനം ചെയ്യുകയാണിവിടെ. കഥാരൂപത്തിനു, നാടകീയമായി, മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ സ്വീകാര്യമായ ഭാഷാശൈലിയിൽ മഹത്തായ ജീവിതത്ത്വങ്ങളെയാണ് രമണമഹർഷി നമുക്ക് മുന്നിൽ വെളിപ്പെടുത്തുന്നത്. അശാന്തികൾക്കു നടുവിൽ സമാധാന പൂർണമായ ജീവിതം സാധ്യമാക്കാനുള്ള അവസരമാണ് ഈ പുസ്തകം വായനക്കാർക്ക് സമ്മാനിക്കുന്നത്.
രമണമഹർഷി പറഞ്ഞുവെച്ചതെല്ലാം അതീവലളിതവും അഗാധവുമായിരുന്നു. നെട്ടൂർ ഗോപാലകൃഷ്ണൻ അതീവമനോഹരമായി അവയെല്ലാം നമുക്ക് മുന്നിൽ നിരത്തിവെയ്ക്കുന്നു. രമണമഹർഷിയുടെ വചനാമൃതത്തിൻ്റെ മികച്ചസമാഹാരം. മാനവജന്മത്തെ കൂടുതൽ അർത്ഥദീപ്തവും ആനന്ദപൂർണ്ണവുമാക്കാൻ ശ്രമിക്കുന്നവർക്ക് ഈ പുസ്തകം വഴികാട്ടിയാണ്. പുതുകാഴ്ചകളുടെ ഒരു വിശാലലോകം നമുക്ക് മുന്നിൽ തുറന്നുവയ്ക്കുന്ന രമണമഹർഷി പറയുന്നതെല്ലാം നമ്മുടെ ജീവിതത്തെക്കുറിച്ചു തന്നെയാണ്.
✪ Format: Paperback
✪ Size: Demy 1/8
✪ Edition: First, 2023 August
✪ Cover Design: Sreejith ithal