നിത്യ നിര്‍മ്മല പൗര്‍ണമി പോലുള്ള ആ മന്ദഹാസം മാഞ്ഞു...
October 15 , 2020
നിത്യ നിര്‍മ്മല പൗര്‍ണമി പോലുള്ള ആ മന്ദഹാസം മാഞ്ഞു...
തലമുറകള്‍ക്ക് കാവ്യാമൃതം പകര്‍ന്ന മലയാള കവിതയിലെ മുത്തച്ഛന്റെ വാത്സല്യസാന്നിധ്യമാണ് അസ്തമിച്ചത്. രുദിതാനുസാരിയാണ് കവി എന്ന ഭാരതീയ കാവ്യ ദര്‍ശനം എഴുത്തിന്റെ തേജസാക്കി മാറ്റിയ ജ്ഞാനഗുരു. വെളിച്ചം ദുഃഖമാണുണ്ണീ എന്നുതുടങ്ങുന്ന വേദാന്ത വരികളില്‍ ദുഃസ്വപ്ന ബാധിതമായ ഒരു നൂറ്റാണ്ടിന്റെ അസ്തിത്വ വ്യഥകള്‍ ആത്മരക്തം കൊണ്ട് രേഖപ്പെടുത്തിയ മഹാമനുഷ്യന്‍. സ്വാതന്ത്ര്യ സമര മുന്നേറ്റത്തിന്റെ മൂല്യങ്ങളെയും നവോത്ഥാന ആശയങ്ങളേയും ഊട്ടിയുറപ്പിക്കാന്‍ വിയര്‍പ്പും കണ്ണീരും ചൊരിഞ്ഞ ഒരു കാലഘട്ടത്തിന്റെ കര്‍മ്മസാക്ഷി. അക്കിത്തം എന്ന ഹൃദയവെളിച്ചം ഇനി വായനക്കാരുടെ മനസ്സിലെ സൗന്ദര്യ ദീപ്തി. മഹാകവിക്ക് അടയാളത്തിന്റെ സ്നേഹാഞ്‌ജലി...