അന്ന പുസ്തക പ്രകാശനം
May 27 , 2019
അടയാളം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച സോഫിയ ടോൾസ്റ്റോയിയുടെ Whose Fault? എന്ന കൃതിയുടെ മലയാള പരിഭാഷ (വേണു വി. ദേശം) അന്നയുടെ പ്രകാശന കർമ്മം മെയ് 27 ന് ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയിൽ വെച്ച് നടന്നു.
ഷൗക്കത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. മ്യൂസ് മേരി അനന്തപത്മനാഭന് പുസ്തകം നല്കിക്കൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു. വിനീത വെള്ളിമന അതിമനോഹരമായി പുസ്തക പരിചയം നടത്തി. പബ്ലിക്കേഷൻസ് ഡയറക്ടർ സ്നേഹലത, പ്രദീപ് ഭാസ്ക്കർ, ആനന്ദ ജ്യോതി, ഗസൽ ഗായകൻ സാദിഖ് എന്നിവർ ആശംസയർപ്പിച്ചുകൊണ്ട് സംസാരിച്ചു. പ്രൊഫ. ടി എം ശങ്കരൻ സ്വാഗതവും രവീന്ദ്രൻ നന്ദിയും പറഞ്ഞു.
ചടങ്ങിനോടനുബന്ധിച്ച് വേണു വി. ദേശത്തിന്റെ അറുപതാം ജന്മദിനം സുഹൃത്തുക്കൾ ആഘോഷിക്കുകയും ഉപഹാരം നല്കുകയും ചെയ്തു. മനോഹരമായ ഈ ചടങ്ങ് സംഘടിപ്പിച്ചത് ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയാണ്.