സൈമണ്‍ ബ്രിട്ടോ ഓർമ്മയായി...
December 31 , 2018
മുന്‍ എം.എല്‍.എയും സി.പി.എം നേതാവുമായ സൈമണ്‍ ബ്രിട്ടോ ഓർമ്മയായി. 64 വയസ്സായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശൂരിൽ ഒരു പൊതു പരിപാടിയിൽ പങ്കെടുക്കേ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. എസ്.എഫ്.ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കെ 1983 കാലത്ത് കെഎസ്‌യു പ്രവര്‍ത്തകരുടെ കുത്തേറ്റ് അരയ്ക്ക് താഴെ സ്വാധീനം നഷ്ടപ്പെട്ട നിലയിലായ ബ്രിട്ടോ വീല്‍ ചെയറില്‍ സഞ്ചരിച്ച് സജീവ രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തനം തുടരുകയായിരുന്നു. ക്യാമ്പസ് അക്രമ രാഷ്ട്രീയത്തിന്‍റെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്നു ബ്രിട്ടോ. ഭാര്യ സീനഭാസ്കർ, മകൾ നിലാവ്.