അന്താരാഷ്‌ട്ര പുസ്തകോത്സവം @ മാതൃഭൂമി ബുക്‌സ്
July 30 , 2018
മാതൃഭൂമി ബുക്‌സിൻ്റെ അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന് തിരുവനന്തപുരം ഇ.കെ നായനാര്‍ പാര്‍ക്കില്‍ തുടക്കമായി. അടയാളം പബ്ലിക്കേഷൻസിൻ്റെ എല്ലാ പുസ്തകങ്ങളും പുസ്തകോത്സവത്തിൽ ലഭ്യമാണ്. രാവിലെ പത്ത് മുതൽ ഒന്‍പത് വരെ നടക്കുന്ന പുസ്തകോത്സവം ആഗസ്റ്റ് 15ന് സമാപിക്കും. നല്ല പുസ്തകങ്ങളെ എന്നും നിറഞ്ഞ മനസ്സോടെ സ്വീകരിച്ചിട്ടുള്ള മലയാളികൾ ഈ പുസ്തകങ്ങളെയും സസന്തോഷം സ്വീകരിക്കുമല്ലോ.