എസ്. പി ബാലസുബ്രഹ്മണ്യം വിടവാങ്ങി...
September 25 , 2020
തെന്നിന്ത്യയിലെ സംഗീതലോകത്ത് വേറിട്ട സ്വരം കേൾപ്പിച്ച മഹാഗായകനാണ് എസ്. പി ബാലസുബ്രഹ്മണ്യം. ശബ്ദഗാംഭീര്യത്താൽ ഭാവമധുരിമയാൽ ശുദ്ധമായ ഒരു ആലാപനശൈലി കാഴ്ചവച്ച സംഗീതജ്ഞൻ. വലിപ്പച്ചെറുപ്പങ്ങളില്ലാതെ, എല്ലാ തലമുറയിലുംപെട്ട സംഗീത പ്രേമികളെ ചേർത്തുപിടിച്ച സ്നേഹവാത്സല്യം നിറയുന്ന ഹൃദയത്തിനുടമ. മലയാളത്തെ അതിരറ്റു സ്നേഹിച്ച സ്നേഹഗായകൻ വിട പറയുമ്പോൾ ഒരു ചലച്ചിത്ര വസന്തത്തിലെ സുഗന്ധഹാരിയായ പുഷ്പം കൊഴിഞ്ഞുവീഴുകയാണ്. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ അടയാളത്തിന്റെ സ്നേഹാദരം...