ഓർമ്മവിചാരം
₹ 310.00 ₹ 340.00
₹30 OFF
Product Code:
APPL/038Publisher:
AdayalamAuthor:
John PaulCategory:
MemoirsSubcategory:
MemoirsLanguage:
MalayalamISBN No:
9788194496007Availability:
In stockRate This Book
മലയാളസിനിമയുടെ ചരിത്രത്തിനൊപ്പം നടന്ന എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ജോൺ പോളിൻ്റെ ഓർമ്മവിചാരങ്ങൾ. സംഭവബഹുലവും നാടകീയവുമായ ഭാവമുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ഈ സ്മരണികയിൽ സിനിമയിലെയും സാഹിത്യത്തിലെയും രാഷ്ടീയത്തിലെയുമെല്ലാം അതികായരും അല്ലാത്തവരുമെല്ലാം കടന്നുവരുന്നു. ഓർമ്മയുടെ വസന്തകാലത്തിലൂടെ അനുഭവ തീക്ഷ്ണതകളുടെ വലിയൊരു ആഖ്യാന ലോകമാണ് ജോൺ പോൾ ഒരുക്കിയിരിക്കുന്നത്.
"മറവിയിലേക്കു മണ്ടുന്ന ഗതകാല സ്മൃതികളെ ഈ എഴുത്തുകാരൻ കെണിവച്ചു പിടിച്ചുകൊണ്ടുവന്ന് വർത്തമാനത്തിന്റെ മേച്ചിൽസ്ഥലങ്ങളിൽ തുറന്നുവിടുന്നു. ഇന്ത്യൻ സിനിമയിൽ മാത്രമല്ല, മലയാള സാഹിത്യത്തിലും രാഷ്ട്രീയത്തിലും പല ഋതുക്കളിൽ പല രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെട്ട നിരവധി മഹാരഥൻമാരുടെ പെയ്‌തൊഴിഞ്ഞ ജീവിതത്തിന്റെ കാറ്റും കുളിരും ഈ കുറിപ്പുകൾ പകർന്നു തരുന്നു. ഓർമ്മകൾ പൊഴിഞ്ഞുതീരാത്ത ഒരു വസന്തകാല വൃക്ഷമായി ജോൺ പോൾ മലയാളിയുടെ ആകാശത്ത് പൂത്തു നിൽക്കുന്നു"- അവതാരികയിൽ സന്തോഷ് ഏച്ചിക്കാനം
മലയാളസിനിമയുടെ ചരിത്രത്തിനൊപ്പം നടന്ന എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ജോൺ പോളിൻ്റെ ഓർമ്മവിചാരങ്ങൾ. സംഭവബഹുലവും നാടകീയവുമായ ഭാവമുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ഈ സ്മരണികയിൽ സിനിമയിലെയും സാഹിത്യത്തിലെയും രാഷ്ടീയത്തിലെയുമെല്ലാം അതികായരും അല്ലാത്തവരുമെല്ലാം കടന്നുവരുന്നു. ഓർമ്മയുടെ വസന്തകാലത്തിലൂടെ അനുഭവ തീക്ഷ്ണതകളുടെ വലിയൊരു ആഖ്യാന ലോകമാണ് ജോൺ പോൾ ഒരുക്കിയിരിക്കുന്നത്.
"മറവിയിലേക്കു മണ്ടുന്ന ഗതകാല സ്മൃതികളെ ഈ എഴുത്തുകാരൻ കെണിവച്ചു പിടിച്ചുകൊണ്ടുവന്ന് വർത്തമാനത്തിന്റെ മേച്ചിൽസ്ഥലങ്ങളിൽ തുറന്നുവിടുന്നു. ഇന്ത്യൻ സിനിമയിൽ മാത്രമല്ല, മലയാള സാഹിത്യത്തിലും രാഷ്ട്രീയത്തിലും പല ഋതുക്കളിൽ പല രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെട്ട നിരവധി മഹാരഥൻമാരുടെ പെയ്‌തൊഴിഞ്ഞ ജീവിതത്തിന്റെ കാറ്റും കുളിരും ഈ കുറിപ്പുകൾ പകർന്നു തരുന്നു. ഓർമ്മകൾ പൊഴിഞ്ഞുതീരാത്ത ഒരു വസന്തകാല വൃക്ഷമായി ജോൺ പോൾ മലയാളിയുടെ ആകാശത്ത് പൂത്തു നിൽക്കുന്നു"
✪ Format: Paperback
✪ Size: Demy 1/8
✪ Edition: First, 2020 October
✪ Cover Photo & Design: Rajesh Chalode
Nothing To Display
Similar Books